News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ചരിത്ര നിമിഷത്തിന് സാക്ഷിയായി സെൻട്രൽ സ്റ്റേഡിയം; അധികാരമേറ്റ് രണ്ടാം പിണറായി സർക്കാർ

 ചരിത്ര നിമിഷത്തിന് സാക്ഷിയായി സെൻട്രൽ സ്റ്റേഡിയം; അധികാരമേറ്റ് രണ്ടാം പിണറായി സർക്കാർ

തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷിയായി സെൻട്രൽ സ്റ്റേഡിയം. കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കുള്ള സത്യപ്രതിജ്ഞ നടന്നു. ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സ​​ഗൗരവം പ്രതിജ്ഞയെടുത്തു. വീണ ജോർജടക്കം അഞ്ചുപേർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. വീണ ജോർജ്ജ്, ആൻ്റണി രാജു, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐ എൻ എല്ലിൻ്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

റോഷി അ​ഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സ​​ഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിൽ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ​ഗതാ​ഗത മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾ റഹ്മാൻ സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു. ധനകാര്യ മന്ത്രിയായി കെ എൻ ബാലഗോപാലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ആർ ബിന്ദുവും, മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. എക്സൈസ് മന്ത്രിയായി എം.വി ഗോവിന്ദനും, പൊതുമരാമത്ത് മന്ത്രിയായി മുഹമ്മദ് റിയാസും സഗൗരവത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പി പ്രസാദ് കൃഷി മന്ത്രിയായും, കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

Facebook Comments