News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജില്ലകളിൽ കൺട്രോൾ റൂം തുറന്നു

 സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജില്ലകളിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി.

ശക്തമായ മഴ തുടർന്നാൽ തീരമേഖലയിലെ ആളുകൾക്കായി കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. അതേസമയം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, തോപ്പയിൽ മേഖലകളിൽ കടലാക്രമണം ശക്തമായിരുന്നു. പല വീടുകളിലും വെള്ളം കയറിയതിനാൽ കോവിഡ് പരിശോധനയ്ക്ക് ശേഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനായി പൊഴി മുറിക്കുന്ന പ്രവൃത്തികൾ തുടങ്ങി. തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. മഴ കനത്തതോടെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ കനക്കും. ഒൻപത് ജില്ലകളിൽ എൻ ഡി ആർ എഫ് സംഘങ്ങളെ വിന്യസിച്ചു.

Facebook Comments