News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ല, നടപടി പിൻവലിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

 ‘ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ല, നടപടി പിൻവലിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

ഡൽഹി: ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ബാനർജി. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത കത്തിൽ വ്യക്തമാക്കുന്നു. അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ഇന്ന് ഡൽഹിയിൽ ഹാജരായില്ല.

അതിനിടെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരികെ വിളിച്ച നടപടിയെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുന്ന സമയത്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും സംസ്ഥാനങ്ങളെ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും കെജ്രിവാൾ വ്യക്തമാക്കി.

Facebook Comments