News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുഖ്യമന്ത്രി ഇന്ന് രാജിക്കത്ത് നല്‍കും; സത്യപ്രതിജ്ഞ ഈ ആഴ്ച ഉണ്ടായേക്കും

 മുഖ്യമന്ത്രി  ഇന്ന് രാജിക്കത്ത് നല്‍കും; സത്യപ്രതിജ്ഞ ഈ ആഴ്ച ഉണ്ടായേക്കും

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തി.

ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും.

വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍ ഡി എഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും.

ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

Facebook Comments

News Desk 5