News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മെയ് ദിനാശംസയുമായി മുഖ്യമന്ത്രി; ‘കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍’

 മെയ് ദിനാശംസയുമായി മുഖ്യമന്ത്രി; ‘കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍’

NEWSNOW14: കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മെയ് ദിനാശംസ.

തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ പലതും കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലാളി വർഗം ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ തൊഴിലാളി ദിനാശംസ.

മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഇത്തരം വിഭാഗീയ പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കണം.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്.

മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം. പിണറായി വിജയന്‍ ആശംസിച്ചു.

Facebook Comments

News Desk 5