News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ജറുസേലമിൽ വീണ്ടും സംഘർഷം; പലസ്തീനികളും ഇസ്രയേൽ പോലീസും തമ്മിൽ ഏറ്റുമുട്ടി

 ജറുസേലമിൽ വീണ്ടും സംഘർഷം; പലസ്തീനികളും ഇസ്രയേൽ പോലീസും തമ്മിൽ ഏറ്റുമുട്ടി

NEWSNOW14: ജറുസേലിമിൽ വീണ്ടും സംഘർഷം. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. പലസ്തീനികളും ഇസ്രയേൽ പോലീസും തമ്മിലാണ് ഏറ്റമുട്ടലുണ്ടായത്. റബർ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചതോടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. 11 ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അത് ശാശ്വതമല്ലെന്ന് തെളിയിക്കുകയാണ് ജറുസലേമിലെ സംഘർഷമെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര സമൂഹം.

അതേസമയം, രണ്ട് രാജ്യങ്ങൾ സൃഷ്ടിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ടു നാഷൻ തിയറി നടപ്പിലാക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ അവസാനിച്ചതോടെ ഗാസയിലേക്ക് മരുന്നും സഹായവും എത്തിക്കുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ.

ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹുവിന് ഭരണത്തുടർച്ച അഗ്നിപരീക്ഷണമാണെന്നും വിലയിരുത്തി. ഒരു ലക്ഷത്തോളം പേർക്കാണ് ഗാസയിൽ വീട് നഷ്ടപ്പെട്ടത്. പലയിടത്തും വെള്ളവും വൈദ്യുതിയും ഇല്ല. ഗാസയുടെ പുനർനിർമാണത്തിന് കാലങ്ങളെടുക്കും എന്നിരിക്കെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ഉറപ്പുവരത്തുമെന്ന് ബൈഡൻ പലസ്തീന് ഉറപ്പ് നൽകി.

Facebook Comments