News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ; പ്രതിപക്ഷ നേതാവിനെ നാളെ നിശ്ചയിക്കും

 കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ; പ്രതിപക്ഷ നേതാവിനെ നാളെ നിശ്ചയിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോഗം. രമേശ് ചെന്നിത്തലയുടേയും വി ഡി സതീശൻറെയും പേരുകൾ സജീവ ചർച്ചകളിൽ ഉണ്ട്. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊളളുക. നാളെ 11 മണിക്ക് കെ പി സി സി ആസ്ഥാനത്താണ് നിയമസഭാകക്ഷി നേതൃയോഗം ചേരുന്നത്.

യോഗത്തിൽ പങ്കെടുക്കുന്ന ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും എംഎൽഎമാരുമായി ഒറ്റക്കൊറ്റക്കും ചർച്ച നടത്തും. കേന്ദ്രനേതൃ പദവികൾ നൽകി രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാൻ ആലോചനകൾ ശക്തമാണെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുളള നീക്കത്തിലാണ് അദ്ദേഹം.

എന്നാൽ സ്വന്തം ഗ്രൂപ്പിനുളളിൽ തന്നെ വിഡി സതീശനായി ചരടുവലികൾ ശക്തവുമാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരും വിഡി സതീശൻറെ പേരാണ് ഉയർത്തിക്കാട്ടുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻറെ പേര് മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും പദവിക്കായി എ ഗ്രൂപ്പ് നിർബന്ധം പിടിക്കില്ലെന്നാണ് സൂചന.

Facebook Comments