News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോൺഗ്രസ് തെരെഞ്ഞെടുപ്പ് തോൽവി ഗൗരവമുള്ളത്, ഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കും’; സോണിയ ഗാന്ധി

 ‘കോൺഗ്രസ് തെരെഞ്ഞെടുപ്പ് തോൽവി ഗൗരവമുള്ളത്, ഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കും’; സോണിയ ഗാന്ധി

NEWSNOW14: തെരെഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയം ഗൗരവമുള്ളതെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ശരിയായ ദിശയിൽ മുന്നോട്ടുപോവാനാവില്ലെന്ന് വിമർശനം. തെരെഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് സോണിയയുടെ വിമർശനം.

കോൺഗ്രസിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും തെരെഞ്ഞെടുപ്പു ഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും എത്രയും പെട്ടെന്നു സമിതി റിപ്പോർട്ട് നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും വിജയിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യവും അറിയിക്കണം. യാഥാർഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാർട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

Facebook Comments