News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തുടർഭരണം ഉറപ്പ്; കുറഞ്ഞത് 80 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സി.പി.ഐ.എം

 തുടർഭരണം ഉറപ്പ്; കുറഞ്ഞത് 80 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന് സി പി ഐ എം വിലയിരുത്തൽ.

കുറഞ്ഞത് 80 സീറ്റിനു മുകളിൽ ലഭിച്ചേക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി.

ഏത് സാഹചര്യത്തിലാണെങ്കിലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ വിലയിരുത്തൽ.

സി പി ഐ എമ്മിൻ്റെ പരമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും.

ബി ജെ പി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബി ജെ പി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി.

ബി ജെ പി, ബി ഡി ജെ എസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി

Facebook Comments

News Desk 5