News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്കേറ്റു

 കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്കേറ്റു

കണ്ണൂർ: ചാല ദേശീയപാതയില്‍ പാചക വാതക ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ഫയർഫോഴ്‌സിന്‍റെയും പോലീസിന്‍റെയും വൻ സന്നാഹം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി ജനങ്ങളെ സംഭവസ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. വാഹനത്തിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Facebook Comments

News Desk 4