News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യം കോവിഡ് പ്രതിസന്ധിയിൽ; സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

 രാജ്യം കോവിഡ് പ്രതിസന്ധിയിൽ; സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ, ലോക്ക്ഡൗൺ എന്നിവയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

ഹൈക്കോടതിയിലെ ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിർന്ന അഭിഭാഷകർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ഓക്‌സിജൻ ക്ഷാമം അടക്കം ഗുരുതര പ്രതിസന്ധി നിലനിൽകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ ഹൈക്കോടതികൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് വിഷയം സുപ്രിംകോടതിയുടെ പരിഗണനയിൽ എത്തുന്നത്.

Facebook Comments