News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം ശക്തമാക്കി രാജ്യം; കരസേനാ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

 കോവിഡ് പ്രതിരോധം ശക്തമാക്കി രാജ്യം; കരസേനാ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി: കരസേനാ മേധാവി ജനറൽ എം എം നർവാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ, സൈന്യത്തിലെ ആരോഗ്യപ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ സേവനം അനുഷ്ടിക്കുന്നതായും പല സംസ്ഥാനങ്ങളിലും സൈന്യം താൽക്കാലിക ആശുപത്രികൾ ആരംഭിച്ചതായും കരസേനാ മേധാവി അറിയിച്ചു.

കഴിയാവുന്ന ഇടങ്ങളിലെല്ലാം സൈനിക ആശുപത്രികൾ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകിയതായും പൊതുജനങ്ങൾക്ക് തൊട്ടടുത്ത സൈനികാശുപത്രികളെ സമീപിക്കാവുന്നതാണെന്നും ഓക്സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായവും സൈന്യം സ്വീകരിച്ചു വരുന്നതായും കരസേനാ മേധാവി അറിയിച്ചു.

Facebook Comments