News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോവിഡും ന്യൂനപക്ഷ ഏകീകരണവും ബി.ജെ.പി തോൽവിക്ക് കാരണമായി’; നേതൃമാറ്റമില്ലെന്ന് കേന്ദ്രനേതൃത്വം

 ‘കോവിഡും ന്യൂനപക്ഷ ഏകീകരണവും ബി.ജെ.പി തോൽവിക്ക് കാരണമായി’; നേതൃമാറ്റമില്ലെന്ന് കേന്ദ്രനേതൃത്വം

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് തോൽവിയിൽ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം. നിയമസഭാ തെരെഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിക്കും ബി ജെ പി ദേശീയ സംഘടനാ സെക്രട്ടറിക്കും ചില മുതിർന്ന നേതാക്കൾ പരാതി അയച്ചിരുന്നു.

ഇതിന് മറുപടിയായാണ് നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്. കോവിഡും ന്യൂനപക്ഷ ഏകീകരണവുമാണ് തെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ സാധിച്ചില്ല. ബൂത്ത് തലം മുതൽ കുത്തഴിഞ്ഞ് കിടന്നിരുന്ന സംഘടനാ സംവിധാനം ശരിയാക്കും മുൻപേ തെരഞ്ഞെടുപ്പ് അടുത്തുവന്നു. ഇതെല്ലാമാണ് തോൽവിയിലേക്ക് നയിക്കാനുണ്ടായ സാഹചര്യമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.

Facebook Comments

News Desk 4