News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 86,498 പുതിയ രോഗികൾ

 കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 86,498 പുതിയ രോഗികൾ

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തില്‍ താഴെ ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2123 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ ഇതോടെ മൂന്നര ലക്ഷം കടന്നു.

63 ദിവസത്തിനിടെ ആദ്യമായാണ് ഒരു ലക്ഷത്തിന് താഴെ കോവിഡ് കേസുകള്‍ ഉണ്ടാകുന്നത്. 66 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം രാജ്യത്ത് 23,61,98,726 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 36,82,07,596 സാമ്പിളുകളാണ് രാജ്യത്ത് ജൂണ്‍ ഏഴ് വരെ രാജ്യത്ത് കോവിഡിനായി ടെസ്റ്റ് ചെയ്തത്.

Facebook Comments

News Desk 4