News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തുടർച്ചയായ 8ാം ദിവസവും രാജ്യത്തു 1 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 1027 മരണം

 തുടർച്ചയായ 8ാം ദിവസവും രാജ്യത്തു 1 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 1027 മരണം

ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ആശങ്കയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 1,84,372 പുതിയ കോവിഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയര്‍ന്നു.

ആകെ കോവിഡ് കേസുകള്‍ 1,38,73,825 ആയപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്. രാജ്യത്ത് ഇതുവരെ 11 കോടിയിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി. തുടര്‍ച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ ഒരുലക്ഷം കവിയുന്നത്.

നിലവില്‍ ലോകത്തെ ആകെ കോവിഡ് കേസുകളുടെ കണക്കില്‍ ഇന്ത്യ രണ്ടാമതാണ്. യു എസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 281 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Facebook Comments

News Desk 4