News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് മൂന്നു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 2,624 മരണവും റിപ്പോർട്ട് ചെയ്തു

 രാജ്യത്ത് മൂന്നു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 2,624 മരണവും റിപ്പോർട്ട് ചെയ്തു

ഡൽഹി: രാജ്യത്ത് വീണ്ടും 3 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പുതിയ കോവിഡ് കേസുകളും 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതോടെ ആകെ 1,66,10,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടിയപ്പോൾ 1,89,544 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ആരോഗ്യ പ്രവര്‍ത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരെയും സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം, ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടര്‍ അവലോകന യോഗങ്ങള്‍ ഇന്നും ചേരും.

Facebook Comments

News Desk 4