News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കുത്തനെ ഉയർന്ന് പ്രതിദിന കൊവിഡ് കേസുകൾ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

 രാജ്യത്ത് കുത്തനെ ഉയർന്ന് പ്രതിദിന കൊവിഡ് കേസുകൾ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവും റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണി മുതൽ തിങ്കളാഴ്ച രാവിലെ 7 മണി വരെ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും.

തമിഴ്‌നാടും നിയന്ത്രണങ്ങൾ കർശനമാക്കി. 45 വയസിന് മുകളിലുള്ള എല്ലാവരും അടുത്ത രണ്ടാഴ്ചക്കകം വാക്‌സിൻ സ്വീകരിക്കണമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് 17 ലക്ഷ്യം വാക്‌സിൻ ഡോസുകൾ നിലവിലുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

ഏപ്രിൽ 10 മുതൽ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ 100 പേർക്ക് മാത്രമേ അനുമതി നൽകൂ. ശവസംസ്‌കാര ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാം.

ഉത്തർപ്രദേശ് സർക്കാരും പുതിയ നിയന്ത്രണങ്ങൾ കൊടുവന്നു. നോയിഡയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ആണ് കർഫ്യൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏപ്രിൽ 17 വരെയാണ് നിയന്ത്രണം.

Facebook Comments

News Desk 4