News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിസന്ധി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

 കോവിഡ് പ്രതിസന്ധി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രിംകോടതി ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയാറാക്കി നാളെ രാവിലെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ ഇന്നും നിശിതമായ ചോദ്യങ്ങൾ സുപ്രിംകോടതി ഉന്നയിച്ചു. എല്ലാ പൗരന്മാർക്കും സൗജന്യ വാക്‌സിൻ നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് രണ്ടുതരം വിലയെന്ന് കോടതി ഇന്നും കേന്ദ്രത്തോട് ആവർത്തിച്ചു.

ഓക്‌സിജൻ ക്ഷാമം അടക്കം പരാതികൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി ഉന്നയിക്കുന്നവർക്കെതിരെ കേസെടുത്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ആവശ്യമില്ലാത്ത പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

Facebook Comments

News Desk 4