News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിസന്ധി; കേരള ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുകയാണെന്ന് മുഹമ്മദ് റിയാസ്

 കോവിഡ് പ്രതിസന്ധി; കേരള ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുകയാണെന്ന് മുഹമ്മദ് റിയാസ്

തിരുവനതപുരം: കോവിഡ് സാഹചര്യത്തിൽ തകർന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസും തൊഴില്‍ മേഖലയുമായിരുന്ന ടൂറിസം തകര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. കേരള ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തുമെന്നും അതിവേഗ റെയില്‍പാതയില്‍ എല്‍ ഡി എഫ് നയം നടപ്പാക്കുമെന്നും ദേശീയപാതാ വികസനത്തിലും വിട്ടുവീഴ്ചയില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ടൂറിസം മേഖലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോഴേ ചെയ്തു തുടങ്ങണമെന്നും കോവിഡ് നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പില്‍ അഴിമതി തടയാനുള്ള നടപടി തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

Facebook Comments