News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്തെ കോവിഡ് പ്രതിരോധം; വാക്സിൻ വിതരണം വർഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

 രാജ്യത്തെ കോവിഡ് പ്രതിരോധം; വാക്സിൻ വിതരണം വർഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കോവിഡ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം അവസാനിച്ചു. വാക്സിൻ ലഭ്യതയ്ക്കുള്ള റോഡ് മാപ്പ് യോഗം ചർച്ച ചെയ്തു. പ്രതിരോധ കുത്തിവയ്പ്പുകൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രധാമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കേന്ദ്രം നൽകുന്ന വെന്റിലേറ്ററുകളുടെ ഇൻസ്റ്റാളേഷനും പ്രവർത്തനവും ഉടനടി ഓഡിറ്റ് നടത്തണമെന്നും ഗ്രാമപ്രദേശങ്ങളിൽ ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള വിതരണ പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോ​ഗത്തിൽ ആശ, അംഗൻവാടി വർക്കർമാരുടെ ക്ഷേമം ചർച്ച ചെയ്തു. ഗ്രാമീണ മേഖലകളിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മാർ​ഗനിർദ്ദേശങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വീടുതോറുമുള്ള പരിശോധനയിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖല ശക്തമാക്കാനും നിർദേശം നൽകി. കണക്കുകൾ സുതാര്യമായി റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രാദേശിക കണ്ടായിന്മെന്റ് സോണുകൾ പ്രയോഗിക്കാമെന്നും പ്രധാന മന്ത്രി പറഞ്ഞു.

Facebook Comments

News Desk 4