News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

 കോവിഡ് വ്യാപനം; കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍. മെയ് 10 മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെ നിരോധനം ഉണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി.

തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും അനുമതി. അതേസമയം, കേരളത്തിനു പുറമേ ഡല്‍ഹി, കര്‍ണാകട, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

Facebook Comments