News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; യു.പിയിലെ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

 കോവിഡ് വ്യാപനം; യു.പിയിലെ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

NEWSNOW14: ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്‍റൈന്‍ സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമർശനം. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ കരുണയിലെന്നാണ് കോടതിയുടെ വിമര്‍ശനം.

മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64 കാരന്‍ സന്തോഷ് കുമാറിന്‍റെ മരണം സംബന്ധിച്ച കേസിലാണ് കോടതി നിരീക്ഷണം. ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനേ തുടര്‍ന്ന് സന്തോഷ് കുമാറിന്‍റെ മൃതദേഹം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ക്കൊപ്പം സംസ്കരിക്കുകയായിരുന്നു.

മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കല്‍ കോളജിലെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി പറഞ്ഞു.

Facebook Comments

News Desk 4