News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്

 കോവിഡ് വ്യാപനം; സംസ്ഥാനത്തെ ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകൾ ആക്കാൻ നിർദ്ദേശം നൽകി. കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഒ പികൾ സജ്ജമാക്കണം. എല്ലാ സർക്കാർ ആശുപത്രികളും കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുതുക്കിയ പറയുന്നു.

ഈ മാസം 31 വരെ രോഗത്തിൻ്റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാവൂ. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഒ പിയും സജ്ജമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റിറോയ്ഡ് ഉൾപ്പെടെയുള്ള മരുന്നുകൾ കരുതണം. ഐ എം എ ഭാരവാഹികൾ നിരന്തരം ആശുപത്രി സന്ദർശനം ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ സൂചിപ്പിക്കുന്നു.

Facebook Comments

News Desk 4