News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; എറണാകുളത്ത് ആയിരത്തിനടുത്ത് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു

 കോവിഡ് വ്യാപനം; എറണാകുളത്ത് ആയിരത്തിനടുത്ത് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ജില്ലയിൽ പോലീസുകാർക്കിടയിൽ വ്യാപനം ശക്തം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 96 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്.

എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പോലീസ് സ്റ്റേഷനിൽ മാത്രം എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരിൽ ഭൂരിഭാഗവും 2 ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.

എറണാകുളം റൂറൽ ലിമിറ്റിൽ മാത്രം 450 ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചു. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ ഏർപ്പെട്ടവരിൽ ആണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂർക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷുകളിൽ പകുതിയിലധികം പേർക്ക് കൊവിഡ് ബാധിച്ചു.

Facebook Comments