News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഐ.സി.യു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

 കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഐ.സി.യു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ സി യു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കോവിഡ് സാഹചര്യത്തിൽ പത്ത് ദിവസത്തിനിടെ ഉണ്ടായത് ഇരട്ടിയിലധികം വര്‍ധനവാണ്. രോഗ വ്യാപനം കൂടിയാല്‍ പ്രതിസന്ധിക്ക് സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മെയ് 1ന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ മെയ് 10 ആകുമ്പോഴേക്കും ഇത് യഥാക്രമം 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐ സി യു രോഗികളുമായി വര്‍ധിച്ചു.

അതേസമയം, കേരളത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐ സി യു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി.
ഇതില്‍ കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക 50% മാത്രമാണ്.

Facebook Comments