News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

 കോവിഡ് വ്യാപനം; ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

NEWSNOW14: ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടി കേന്ദ്രം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിളിൽ ഏർപ്പെട്ടിട്ടുണ്ട്. അമേരിക്ക, യു കെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള 27 രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യ വിമാന സർവീസ് നടത്തുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ബം​ഗ്ലാദേശ്, ഇറാൻ, ഇറ്റലി, ഇന്തോനേഷ്യ, യു എ ഇ, സിം​ഗപ്പൂർ, ജർമനി തുടങ്ങഇയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Facebook Comments

News Desk 4