News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി

 കോവിഡ് വ്യാപനം; ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി ദ്വീപിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളിൽ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ 1150 പേർ കോവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്. ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.

കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ ലോകത്തുടനീളം രോഗം പടര്‍ന്നെങ്കിലും ലക്ഷദ്വീപില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ദ്വീപിൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി.

Facebook Comments

News Desk 4