News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; നാലുമാസത്തേക്ക് നീറ്റ് പി.ജി പരീക്ഷ മാറ്റി വെച്ചു

 കോവിഡ് വ്യാപനം;  നാലുമാസത്തേക്ക്  നീറ്റ് പി.ജി പരീക്ഷ മാറ്റി വെച്ചു

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ച് സര്‍ക്കാര്‍. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

പരീക്ഷയ്ക്ക് ഒരു മാസം മുന്‍പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

‘കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-‘ സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എം ബി ബി എസ് ബിരുദധാരികളേയും അവസാന വര്‍ഷ വിദ്യാര്‍ഥികളേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനായാണ് നിലവിലെ തീരുമാനം.

കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഏപ്രില്‍ 18-നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡും പ്രസിദ്ധീകരിച്ചിരുന്നു.

Facebook Comments

News Desk 5