News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സെന്‍ട്രല്‍ വിസ്‌താ നിർമാണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി

 കോവിഡ് വ്യാപനം; സെന്‍ട്രല്‍ വിസ്‌താ നിർമാണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി

ഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും, തലസ്‌ഥാനത്ത് ആളുകൾ ഓക്‌സിജൻ കിട്ടാതെ പിടയുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ നിർമാണം നടത്തുന്നതിന് എതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഡൽഹിയിൽ കർഫ്യു, ലോക്ക്ഡൗൺ പ്രാബല്യത്തിൽ ഇരിക്കുമ്പോഴും സെന്‍ട്രല്‍ വിസ്‌താ നിർമാണം മുടക്കമില്ലാതെ നടക്കുന്നതിന് ഇതിനെ അവശ്യ സേവന പരിധിയിൽ ഉൾപ്പെടുത്തിയ നടപടിയെ ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഹരജി ഫയലിൽ സ്വീകരിച്ച ഡൽഹി ഹൈക്കോടതി, കേസിൽ വാദം കേൾക്കുന്നതിന് മുൻപ് സുപ്രീം കോടതിയുടെ വിധി വിശദമായി പഠിക്കണമെന്ന് വ്യക്‌തമാക്കി. ഇതേത്തുടർന്ന് ഹരജി പരിഗണിക്കുന്നത് മെയ് 17ലേക്ക് മാറ്റി. വിഷയത്തിൽ പ്രതികരണം നൽകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. സീനിയർ അഡ്വക്കേറ്റ് സിദ്ധാർഥ് ലുത്രയാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്.

Facebook Comments