News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി

 കോവിഡ് വ്യാപനം; സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി

NEWSNOW14: കോവിഡ് വ്യാപനം തടയാനുള്ള ഒറ്റവഴി എന്നത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തേയും രാഹുല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു.

മരിച്ചതാണോ അതോ കൊന്നതാണോ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരേയും രാഹുല്‍ രംഗത്തെത്തി.

മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

Facebook Comments

News Desk 5