News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്ക് തടവുശിക്ഷ, രാജ്യതാല്‍പര്യം കണക്കിലെടുത്തെന്ന് സ്കോട്ട് മോറിസണ്‍

 കോവിഡ് വ്യാപനം; ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്ക് തടവുശിക്ഷ, രാജ്യതാല്‍പര്യം കണക്കിലെടുത്തെന്ന് സ്കോട്ട് മോറിസണ്‍

NEWSNOW14: പതിനാലുദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങി എത്തുന്നവർക്ക് ജയില്‍ ശിക്ഷയെന്നത് രാജ്യത്തിന്‍റെ താല്‍പര്യം കണക്കിലെടുത്തെന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഓസ്ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് 3ന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയിടുമെന്നായിരുന്നു ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

എന്നാൽ സർക്കാർ തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിലക്ക് തങ്ങളുടെ പൗരന്മാര്‍ക്കും സ്ഥരിതാമസക്കാര്‍ക്കും ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയത്.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു താല്‍ക്കാലിക തീരുമാനമെന്നാണ് മോറിസണ്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്. ഇന്ത്യയുടെ അവസ്ഥയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സാധ്യമായ സഹായം എത്തിക്കുമെന്നും മോറിസണ്‍ വിശദമാക്കുന്നു. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ഏഴിരട്ടിയായി കോവിഡ് രോഗികളെ കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ശന നടപടികളിലേക്ക് ഓസ്ട്രേലിയ കടന്നത്.

Facebook Comments