News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ ഗ്രാമീണ മേഖലകളിൽ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും

 കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ ഗ്രാമീണ മേഖലകളിൽ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും. കർശന നിയന്ത്രണം തുടരുമ്പോഴും മാസ്ക് ധരിക്കാത്തവര്‍ ഗ്രാമീണ മേഖലയില്‍ കൂടിവരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടം കൂടരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനനാമതിയുള്ള സ്ഥാപനങ്ങളും കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഷാഡോ പോലീസിനേയും വിന്യസിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം , അഞ്ചുതെങ്ങ് ഹാര്‍ബറുകളില്‍ പ്രത്യേക പോലീസിനെ വിന്യസിക്കും.

Facebook Comments