News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; യു.കെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലിക വിലക്ക്

 കോവിഡ് വ്യാപനം; യു.കെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലിക വിലക്ക്

NEWSNOW14: ഇന്ത്യയില്‍ നിന്നും യു കെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലികമായി നിരോധനം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിവിധ ട്രസ്റ്റുകള്‍ക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

താത്കാലികമായാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ജോബ് ഓഫര്‍ ലഭിച്ചവരുടെ അവസരങ്ങള്‍ നഷ്ടപ്പെടില്ല. ഇത്തരക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കണമെന്നും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Facebook Comments

News Desk 4