News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ദുരിതാശ്വാസ ഉൽപന്നങ്ങൾക്ക് ഇറക്കുമതി സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ

 കോവിഡ് വ്യാപനം; ദുരിതാശ്വാസ ഉൽപന്നങ്ങൾക്ക് ഇറക്കുമതി സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ. കേന്ദ്രം നികുതിയിളവു നൽകി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇറക്കുമതിക്ക് സർക്കാർ പ്രത്യേക സംവിധാനം ഒരുക്കിയത്.

സർക്കാരിന്റെ പ്രതിനിധീയായി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ എം എസ്‌ സി എൽ) ആവും വിദേശ ദാതാക്കളിൽ നിന്നു ദുരിതാശ്വാസ ഉൽപന്നങ്ങൾ സ്വീകരിക്കുക. ഇവ നോർക്ക റൂട്സ് ആവും ഇവ സമാഹരിക്കുക, ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു പ്രവാസികളിൽ നിന്ന് അനേകം അന്വേഷണങ്ങൾ സർക്കാരിനു ലഭിക്കുന്ന സാഹചര്യത്തിൽ വ്യവസായ,നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു.

ഉൽപന്നങ്ങൾ നൽകുന്നവർ സമ്മതം അറിയിച്ചുള്ള കത്ത് ceo.norka@kerala.gov.in എന്ന വിലാസത്തിലേക്ക് അയക്കണം. എല്ലാ ഉൽപന്നങ്ങളും മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഉൽപന്നങ്ങൾ കേന്ദ്ര ഉത്തരവിൽ ഉൾപ്പെട്ടവയാണെങ്കിൽ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിദേശ ദാതാവിനെ അംഗീകരിച്ചു എന്നു വ്യക്തമാക്കുന്ന കത്ത് ദാതാവിനും ജി എസ് ടി സ്പെഷ്യൽ കമ്മിഷണർക്കും കോർപറേഷനും അയക്കും.

Facebook Comments

News Desk 4