News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

 കോവിഡ് വ്യാപനം; ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

ഡൽഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെട്ട് സുപ്രിംകോടതി. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി.

ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഉത്തരവില്‍ ഭേദഗതി വരുംവരെ നിലവിലെ സ്ഥിതി തുടരണമെന്നും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഇന്നലെയും പറഞ്ഞിരുന്നു. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഒാക്‌സിജന്‍ അനുവദിക്കുന്നതിനെക്കുറിച്ചും വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും സുതാര്യമായി രാജ്യത്തെയാകെ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Facebook Comments