News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; മലപ്പുറത്ത് കൂടുതല്‍ വാക്സിൻ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

 കോവിഡ് വ്യാപനം; മലപ്പുറത്ത് കൂടുതല്‍ വാക്സിൻ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ വാക്സിന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കെോവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ തന്നെ പിറകിലാണ്. വാക്സിൻ ലഭ്യത കുറവാണ് ഇതിനുകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്.

മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജനസംഖ്യയിലെ 13 ശതമാനം മാത്രം. മറ്റ് പല ജിലകളിലും ഇത് മുപ്പതു ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ മലപ്പുറത്തേക്ക് കുടുതല്‍ വാക്സിന് അര്‍ഹതയുണ്ടെന്നാണ് ജനപ്രതിനിധികളുടെ വാദം. ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകിലാണ്.

Facebook Comments

News Desk 4