News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; പരിശോധന ശക്തമാക്കി കോഴിക്കോട് ജില്ല

 കോവിഡ്; പരിശോധന ശക്തമാക്കി കോഴിക്കോട് ജില്ല

കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിച്ചതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന പരിശോധന. കോവിഡ് മാനദണ്ഡങ്ങൾ പൊതു ഇടങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ്‌ സ്റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിലാണ് കർശന പരിശോധന ഏർപ്പെടുത്തിയത്.

സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകുന്നതിനൊപ്പം വാക്സിൻ സ്വീകരിക്കണമെന്ന അറിയിപ്പും ജനങ്ങൾക്ക് നൽകുന്നുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾക്ക് നോട്ടീസും നൽകും. ജില്ലയിൽ ഇതുവരെ 35 പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook Comments

News Desk 4