News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് ലോക്ക്ഡൗൺ; ഇന്നും നാളെയും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തും

 കോവിഡ് ലോക്ക്ഡൗൺ; ഇന്നും നാളെയും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്ന് സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്താനും പ്രത്യേക കെ എസ് ആർ ടി സി ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. കെ എസ് ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും മതിയാവും.

Facebook Comments

News Desk 4