News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ധ്യാനം നടത്തി; സി.എസ്.ഐ വൈദികര്‍ക്കെതിരെ കേസ് എടുത്തു പോലീസ്

 കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ധ്യാനം നടത്തി; സി.എസ്.ഐ വൈദികര്‍ക്കെതിരെ കേസ് എടുത്തു പോലീസ്

ഇടുക്കി: മൂന്നാറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സി എസ് ഐ വൈദികര്‍ നടത്തിയ ധ്യാനത്തിനെതിരെ പകര്‍ച്ച വ്യാധി നിയമപ്രകാരം കേസ് എടുത്ത് പോലീസ്. സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെയാണ് കേസ്. സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ കേസില്‍ പ്രതിയാകും.

അനുമതിയില്ലാതെയാണ് സി എസ്‌ ഐ വൈദികര്‍ മൂന്നാറില്‍ ധ്യാനം നടത്തിയത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഒപ്പം മാസ്‌കും സാനിറ്റൈസറും, സാമൂഹിക അകലവും പാലിക്കാതെയാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത് എന്ന് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ സബ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടകര്‍ക്കും വൈദികര്‍ക്കുമേതിരെ പോലീസ് കേസ് എടുത്തത്. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും വൈദികര്‍ക്ക് കോവിഡ് പിടിപെട്ടത് പൊതുജനങ്ങള്‍ക്ക് ഇടയില്‍ നിന്നുമാണെന്നാണ് സി എസ് ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം.

Facebook Comments