News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഡൽഹിയിലെ കോവിഡ് വ്യാപനം ആശങ്കജനകമായ സ്ഥിതിയിൽ; അരവിന്ദ് കെജ്രിവാൾ

 ഡൽഹിയിലെ കോവിഡ് വ്യാപനം ആശങ്കജനകമായ സ്ഥിതിയിൽ; അരവിന്ദ് കെജ്രിവാൾ

ഡൽഹി: ഡൽഹിയിലെ കോവിഡ് വ്യാപനം ആശങ്കജനകമായ സ്ഥിതിയിലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കോവിഡ് വാക്സിൻ എടുത്തവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും കെജ്രിവാൾ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാനാവും എന്ന് കരുതുന്നില്ല. എന്നാൽ ഡൽഹിയിലെ ആശുപത്രി സംവിധാനങ്ങൾ തകര്‍ന്നാൽ ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടി വരും. നിലവിൽ ആശുപത്രികളിൽ രോഗികൾക്കായി ബെഡുകൾ ഒഴിവുണ്ട്.

ആളുകൾ സ്വകാര്യ ആശുപത്രികളിലേക്കാണ് ഓടുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിൽ ഒരേസമയം ബെഡുകൾ ഒഴിവില്ലാത്ത ഒരു ഘട്ടം വന്നാൽ മാത്രമേ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചിക്കാനാവൂ – കെജ്രിവാൾ വിശദീകരിച്ചു.

Facebook Comments

News Desk 1