News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗി മരിച്ച സംഭവം; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ

 തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗി മരിച്ച സംഭവം; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ

തൃശ്ശൂർ: ചികിത്സ കിട്ടിയില്ലെന്ന പരാതി പറഞ്ഞ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ. വാടാനപ്പളളി സ്വദേശിയായ നകുലൻ ചൊവ്വാഴ്ച രാത്രിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ മരിച്ചത്. ചികിത്സ വൈകുന്നെന്ന് പറഞ്ഞ് നകുലൻ സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശം ഇട്ടിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് വാടാനപ്പളളി സ്വദേശി നകുലൻ ഡയാലിസിസിനായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിയത്. കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. ആശുപത്രിയിൽ ശരിയായ പരിചരണം ലഭിച്ചില്ലെന്ന് നകുലൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലിട്ട വിഡിയോ സന്ദേശത്തിൽ പറയുന്നു. കോവിഡ് വാർഡിലേക്ക് മാറ്റിയെന്നും എന്നാൽ ഡയാലിസിസ് രോഗിക്ക് ലഭിക്കേണ്ട പരിചണമോ വെള്ളം ഭക്ഷണം എന്നിവയൊന്നും കിട്ടിയില്ലെന്നും പറയുന്നു. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു.

അതേസമയം, വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. കോവിഡ് സ്ഥിരീകരിച്ചപ്പോൾ ബെഡ് അനുവദിക്കുന്നതിനുള്ള കാല താമസം മാത്രമാണ് ഉണ്ടായത്. പിന്നീട് അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടിയാണ് ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് നകുലനെ മാറ്റിയത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് നകുലനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

Facebook Comments

News Desk 4