News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് സഹായവുമായി എത്തിയത് 14 രാജ്യങ്ങള്‍

 കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് സഹായവുമായി എത്തിയത് 14 രാജ്യങ്ങള്‍

ഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങൾ. ഏപ്രിൽ 24 മുതൽ മെയ് രണ്ടുവരെ ലഭിച്ച സഹായമാണ് ഇത്. ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, ബൈപാപ് മെഷീനുകൾ,ബെഡ്സൈഡ് മോണിറ്ററുകൾ, ആന്റ് വൈറൽ മരുന്നുകൾ, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകൾ, പൾസ് ഓക്സിമീറ്റർ, എൻ 95 മാസ്കുകൾ, പി പി ഇ കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നെത്തിയത്.

ഏപ്രിൽ 24ന് ഇന്ത്യക്ക് ആദ്യം സഹായമെത്തിച്ചത് യു കെയാണ്, 95 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 20 ബൈപാപ് മെഷീനുകൾ, 20 വെന്റിലേറ്ററുകൾ തുടങ്ങിയവയായിരുന്നു യു കെ ഇന്ത്യക്ക് എത്തിച്ചുനൽകിയത്. തൊട്ടുപിറകേ ഏപ്രിൽ 28ന് 256 ഓക്സിജൻ സിലിണ്ടറുകൾ സിങ്കപ്പൂർ എത്തിച്ചു.

Facebook Comments

News Desk 4