News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം; സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയ 3.50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

 കോവിഡ് പ്രതിരോധം; സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയ 3.50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിൽ വാക്സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയത്. മൂന്നര ലക്ഷം കോവിഷീല്‍ഡ് വാക്സിനാണ് ഇന്ന് കൊച്ചിയിൽ എത്തിയത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സിന്‍ അവിടെ നിന്നും റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനമെങ്കിലും ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Facebook Comments

News Desk 4