News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം; 48 മണിക്കൂറിൽ രണ്ട് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ

 കോവിഡ് പ്രതിരോധം; 48 മണിക്കൂറിൽ രണ്ട് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ

NEWSNOW14: 48 മണിക്കൂറിനുള്ളിൽ ബാർമർ ജില്ലയിലെ മരുഭൂമികളിൽ രണ്ട് താൽക്കാലിക കോവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ. കണ്ടെയ്‌നറുകളും ബംഗറുകളും ഉപയോഗിച്ച് താൽക്കാലികമായി കോവിഡ് കെയർ സെന്ററുകൾ നിർമ്മിച്ചത്. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എം എൽ എ ഹരീഷ് ചൗധരിയുടെ നേതൃത്വത്തിൽ എഫ് എൽ ടി സികൾ നിർമ്മിച്ചത്.

സന്നദ്ധപ്രവർത്തകരുടെ അടക്കം പങ്കാളിത്തത്തോടു കൂടെ സർക്കാരിൽ നിന്നും ഒരു രൂപപോലും കൈപ്പറ്റാതെയാണ് സെന്ററുകൾ നിർമ്മിച്ചതെന്ന് ഹരീഷ് ചൗധരി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവർക്കും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും പ്രാഥമിക ചികിത്സ ഇത്തരം കെയർ സെന്ററുകളിൽ ലഭ്യമാകും. ആകെ ഉള്ള 100 കിടക്കകളിൽ 10 ഓക്‌സിജൻ കിടക്കകളും സജ്ജീകരിച്ചു.

Facebook Comments

News Desk 4