News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്‌ രണ്ടാംതരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 3780 മരണം

 കോവിഡ്‌ രണ്ടാംതരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 3780 മരണം

ഡൽഹി: രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3780 പേര്‍ മരണപ്പെട്ടതായും റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകള്‍ വീണ്ടും ആശങ്കയുണര്‍ത്തുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

ഡല്‍ഹിയില്‍ 19,953 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 338 പേരാണ് മരിച്ചത്. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ മെയ് 10 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടലിലാണ്.

Facebook Comments

News Desk 4