News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാം തരംഗം; ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതായി അമിത് ഷാ

 കോവിഡ് രണ്ടാം തരംഗം; ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതായി അമിത് ഷാ

ഡൽഹി: കോവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഈ വിജയത്തിന് കാരണമായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

‘രണ്ടാം തരംഗത്തില്‍ വൈറസ് അതിവേഗം പടരാന്‍ തുടങ്ങി, ആളുകളെ മോശമായി ബാധിക്കുകയും ചെയ്തു. എന്നിട്ടും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്. ഞങ്ങൾ ആസൂത്രണത്തോടും ധൈര്യത്തോടും കൂടിയാണ് ഈ യുദ്ധം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 135 കോടി ഇന്ത്യക്കാർ, ഒത്ത് ചേർന്ന് പോരാടി’ അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഒമ്പത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Facebook Comments

News Desk 4