News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ

 കോവിഡ് രണ്ടാംതരംഗം; വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ

NEWSNOW14: തെരെഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. മെയ് രണ്ടിന് ഒരു വിധത്തിത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്തരുതെന്നാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകും.

കോവിഡ് വ്യാപന വിഷയത്തിൽ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മിഷനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ‘കോവിഡ് നിരക്ക് ഉയർന്നിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ വീഴ്ചവരുത്തി. ഇതിനെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ നിസംഗത പാലിച്ചു’ എന്ന ആക്ഷേപത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം. തെരെഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഹർജികളും എത്തി.

ഇതിന്റെ പശ്ചാത്തലത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് നിർദേശം ഇറക്കിയത്. തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസവും അതിനടുത്ത് ദിവസങ്ങളിലും ഉത്തരവ് ബാധകമായിരിക്കും.

Facebook Comments

News Desk 4