News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; മാസ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

 രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; മാസ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ഡൽഹി: രാജ്യത്ത് രണ്ടാം തരംഗ കോവിഡ് അതി തീവ്രം. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണസംഖ്യ ഉയരുന്നതും രോഗമുക്തി നിരക്ക് താഴുന്നതും രാജ്യത്ത് ഏറെ ആശങ്ക ഉയർത്തുന്നു. സമ്പൂര്‍ണ ലോണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചു. ഇന്ത്യയില്‍ തുടര്‍ച്ചയായ 6ാം ദിവസവും ഒരു ലക്ഷത്തിനു മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ടീക്കാ ഉത്സവിന്’ ആരംഭമാകും. ബുധനാഴ്ച വരെയാണ് വാക്‌സിന്‍ ഉത്സവമായി ആചരിക്കുന്നത്. മാസ് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

പ്രതിദിന പോസിറ്റീവ് കേസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 55,411 പുതിയ കേസുകളും 309 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 22 മണിക്കൂര്‍ കഴിയാത്ത നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാഫലം വിമാനത്താവളത്തില്‍ ഹാജരാക്കണം. പരിശോധന ഫലം കൈവശമില്ലാത്ത യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റീനും നിര്‍ദേശിച്ചു.

Facebook Comments

News Desk 4