News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടിസ് തള്ളി

 കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടിസ് തള്ളി

തിരുവനന്തപുരം: സഭ നിര്‍ത്തിവച്ച് കോവിഡ് രണ്ടാം തരംഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. എം കെ മുനീര്‍ എം എല്‍ എയാണ് നോട്ടിസ് നല്‍കിയത്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നതായും സര്‍ക്കാര്‍ കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുകയാണ്. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണെന്നും വാക്‌സിന്‍ ക്ഷാമം ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഇന്നലെ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എയായിരുന്നു ഇന്നലെ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയിരുന്നു.

Facebook Comments

News Desk 4