News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം, ബത്ര ആശുപത്രിയില്‍ എട്ട് മരണം

 കോവിഡ് രണ്ടാംതരംഗം; ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം, ബത്ര ആശുപത്രിയില്‍ എട്ട് മരണം

ഡൽഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് മൂലം ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. 230 രോഗികളാണ് ബത്ര ആശുപത്രിയിലുള്ളത്. ഇവിടുത്തെ ഗാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍ കെ ഹിമാതാനി ആണ് മരിച്ചത്. അതേസമയം, ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കട്ടി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.

ഫോര്‍ട്ടിസ് ആശുപത്രി ഉള്‍പ്പെടെ ഡല്‍ഹിയിലെ എട്ടോളം ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് അറിയുന്നത്. ആറ് മണിക്കൂറില്‍ താഴെ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ഇവിടെ ഉള്ളത്. അതേസമയം, ബത്ര ആശുപത്രിയിലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടു. ഏപ്രില്‍ ഒന്നു മുതലുള്ള വിവരങ്ങള്‍ അടിയന്തരമായി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Facebook Comments

News Desk 4